Mukkam, ട്രാഫിക് ബ്ലോക്ക്‌, ശാശ്വത പരിഹാരം വേണം വ്യാപാരികൾ.

hop thamarassery poster
Mukkam: അഗസ്ത്യൻമുഴി അങ്ങാടിയിൽ അടിക്കടിയുണ്ടാകുന്ന ട്രാഫിക് ബ്ലോക്കിന് ശാശ്വത പരിഹാരം വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യന്മുഴി യൂണിറ്റ് വാർഷിക തിരഞ്ഞെടുപ്പ് ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മിനി സിവിൽ സ്റ്റേഷനും, ഫയർ സ്റ്റേഷനുമടക്കം നിരവധി സർക്കാർ ഓഫീസുകൾ സ്ഥിതിചെയ്യുന്ന ഈ അങ്ങാടിയിൽ അപ്രതീക്ഷിതമായി അടിക്കടിയുണ്ടാകുന്ന കിലോമീറ്ററുകൾ നീളുന്ന ട്രാഫിക് ബ്ലോക്ക് മൂലം സ്കൂൾ കുട്ടികളടക്കം പൊതുജനങ്ങൾ വളരെയേറെ പ്രയാസപ്പെടുന്നുണ്ട്.
 പലപ്പോഴും ഹോം ഗാർഡുകൾക്ക് പുറമേ സന്നദ്ധ സംഘടന പ്രവർത്തകരും, നാട്ടുകാരായ ചില മനുഷ്യസ്നേഹികളും ചേർന്നാണ് കുരുക്കഴിക്കാറ്. ആയതിനാൽ അധികാരികൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടുകൊണ്ട്, മാസ്റ്റർ പ്ലാൻ തയ്യാറാക്കി ശാശ്വതമായ പരിഹാരം കണ്ടെത്തണം എന്നാണ് വ്യാപാരികളുടെ ആവശ്യം.
യൂണിറ്റിന്റെ നിർദിഷ്ട വ്യാപാര ഭവനിൽ നടന്ന വാർഷിക തിരഞ്ഞെടുപ്പ് പൊതുയോഗം കെ വി വി ഇ എസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്  റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി അധ്യക്ഷനായിരുന്നു. നിയോജകമണ്ഡലം പ്രസിഡണ്ട് പി പ്രേമൻ, അലി അക്ബർ, എം ടി അസ്‌ലം, ഷെരീഫ് അമ്പലക്കണ്ടി എന്നിവർ സംസാരിച്ചു.
 ഭാരവാഹികൾ: ജോസഫ് പൈമ്പിള്ളി( പ്രസിഡന്റ് ), ഷിജി അഗസ്റ്റിൻ, സുരേഷ് കുമാർ, ലത്തീഫ് എ കെ  ( വൈസ് പ്രസിഡണ്ടുമാർ ) ടി കെ സുബ്രഹ്മണ്യൻ ( ജനറൽ സെക്രട്ടറി) പ്രമോദ് സി, ബിജു എ സി, മത്തായി മൈക്കിൾ( സെക്രട്ടറിമാർ ) പി കെ റഷീദ്( ട്രഷറർ ).
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test