Mukkam കാട്ടുപന്നി ഇരുചക്രവാഹനത്തിന് കുറുകെച്ചാടി; പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

hop thamarassery poster

Mukkam: കാട്ടുപന്നി കുറുകെച്ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുചക്രവാഹനയാത്രികൻ ചികിത്സയിലിരിക്കേ മരിച്ചു. കാരശ്ശേരി ഓടത്തെരുവ് കോഴിസൻ്റെ മകൻ ഓമശ്ശേരി കൂടത്തായിയിൽ താമസക്കാരനുമായ ജബ്ബാർ (46) ആണ് മരിച്ചത്.

തിങ്കളാഴ്ച കൊയിലാണ്ടി എടവണ്ണ – സംസ്ഥാന പാതയിലെ ഓമശ്ശേരിക്കടുത്ത് മൂടൂരിൽ വെച്ചായിരുന്നു അപകടം. ജബ്ബാറിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

 

 


Jabbar (46) from Omassery Koodathayi, who sustained severe head injuries in a wild boar-related accident near Moodoor on the Koyilandy–Edavanna state highway, died early today while under treatment at a Kozhikode private hospital.

i phone xs 2

test