Nadapuram: വളയം കുറുവന്തേരിയില്‍ ഗൃഹപ്രവേശനത്തിന് എത്തിയ 14-കാരന് അക്രമണത്തില്‍ ഗുരുതര പരിക്ക്. കല്ലാച്ചി പയന്തോങ്ങ് സ്വദേശി നാദ്ല്‍ (14) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയിലാണ് സംഭവം ഗൃഹപ്രവേശന ചടങ്ങില്‍ മറ്റൊരു കുട്ടിയുമായുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കുട്ടിയുടെ മൂക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. വിഷയം പുറത്തുള്ളവര്‍ ഏറ്റെടുത്തത് സംഘര്‍ഷത്തില്‍ കലാശിക്കുകയും നാദ്‌ലിന് ക്രൂര മര്‍ദ്ദനമേല്‍ക്കുകയായിരുന്നു.
നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാദ്ല്‍നെ വടകര ജില്ല ആശുപത്രിയിലേക്കും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോടേക്കും മാറ്റുകയായിരുന്നു. സംഘര്‍ഷത്തില്‍ കുറുവന്തേരി സ്വദേശി അര്‍ഷാദ് (14) എന്ന കുട്ടിക്കും മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്. അര്‍ഷാദിന്റ പരാതിയില്‍ വളയം പൊലീസ് കേസെടുത്തിട്ടുണ്ട്.
A 14-year-old boy named Nadl from Kallachi was seriously injured during a housewarming ceremony at Kuruvanthery, Valayam, following a quarrel that escalated into violence. He suffered severe nasal injuries and is now undergoing treatment at Kozhikode Medical College. Another boy, Arshad, was also assaulted in the incident. Valayam Police have registered a case based on his complaint.