Nadapuram: അധ്യാപകൻ മോഷണം നടത്തിയെന്ന് വ്യാജ വാർത്ത നൽകിയ ട്രൂ വിഷൻ മീഡിയ 5 ലക്ഷം രൂപയും കോടതി ചെലവും നൽകാൻ വടകര മുൻസിഫ് ടി.ഐശ്യര്യ ഉത്തരവായി. വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ വളയം സ്വദേശി ടി.ഇ.നന്ദകുമാർ ഫയൽ ചെയ്‌ത മാനനഷ്‌ടക്കേസിലാണ് ടൂവിഷൻ്റെ ചീഫ് എഡിറ്റർ വളയം സ്വദേശി കെ.കെ.ശ്രീജിത്ത്, എഡിറ്റോറിയൽ ബോർഡിലെ കല്ലാച്ചി വലിയ കൊയിലോത്ത് അനൂപ്, വളയം ആർ.ആർ.രവീഷ്, ചാനിയംകടവ് സ്വദേശി സുമോദ് കണ്ണങ്കണ്ടി, കല്ലാച്ചി വെള്ളക്കാട്ട് ലിജി എന്നിവർ തുക നൽകേണ്ടത്.
2019 സെപ്റ്റംബർ 21, 26 തീയതികളിലാണ് പരാതിക്കിടയായ വാർത്ത നൽകിയത്. അന്ന് കോൺഗ്രസ് പ്രതിനിധിയായി വളയം പഞ്ചായത്ത് മെംബറായിരുന്ന നന്ദകുമാറിനെ അപകീർത്തിപ്പെടുത്താൻ വ്യാജ വാർത്ത ചമച്ചു എന്നായിരുന്നു അഡ്വ.പി.ബാലഗോപാൽ മുഖേന ഫയൽ ചെയ്ത ഹർജി. വടകര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ വാർത്തയ്ക്ക് എതിരെ ക്രിമിനൽ കേസും നിലവിലുണ്ട്.
In Nadapuram, a court ordered True Vision Media to pay ₹5 lakh compensation to a teacher falsely accused of theft in a 2019 news report. The report was found to be defamatory and politically motivated, aimed at damaging the teacher’s reputation while he was a local Congress representative. Criminal proceedings against the media outlet are also underway.