narikkuni-native-arrested-in-pocso-case

പോക്സോ കേസിൽ Narikkuni സ്വദേശി അറസ്റ്റിൽ

hop thamarassery poster
Kozhikode: സ്കൂൾ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ നരിക്കുനി സ്വദേശി അറസ്റ്റിലായി. പുളിക്കൽപ്പാറ  കുന്നാറത്ത് വീട്ടിൽ ജംഷീറി (40)നെയാണ് കുന്ദമംഗലം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
2025 ഫെബ്രുവരി മാസം വെള്ളന്നൂരിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ സ്കൂട്ടറിൽ കയറ്റിയ പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് ഈ കാര്യത്തിന് കുന്ദമംഗലം പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ പ്രതിയെ  കുന്ദമംഗലം പോലീസ് സ്റ്റേഷൻ  ഇൻസ്പെക്ടർ കിരണിന്റെ നിർദ്ദേശപ്രകാരം SI നിധിൻ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു. അതേസമയം ഇയാൾക്കെതിരെ വയനാട് കൽപ്പറ്റയിലും പോക്സോ കേസുണ്ട്.

 

 


Kozhikode: A Narikkuni native has been arrested for sexually assaulting a school student. The accused, Jamsheer (40) from Pulikkalppara Kunnaratht House, was arrested by the Kundamangalam police under the POCSO Act.

The incident took place in February 2025, when the accused allegedly picked up the student, who was waiting for a bus in Vellannur, on his scooter and attempted to assault them with sexual intent. Following this, the Kundamangalam police registered a case and launched an investigation. Based on the directive of Station Inspector Kiran, SI Nidhin took the accused into custody. He was later produced in court and remanded.

Meanwhile, it has been revealed that the accused also has a POCSO case registered against him in Kalpetta, Wayanad.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test