Perambra, സ്വദേശികളെ തട്ടികൊണ്ടുപോയി,സംഭവത്തിൽ ഒരാൾ പിടിയിൽ.

hop thamarassery poster

Perambra: ഇന്നലെ വൈകുന്നേരം ഏഴരയോടെ പേരാമ്പ്രയിൽ നിന്നും മുഹമ്മദ് അസ്ലം, മെഹ് നാസ് എന്നിവരെ രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഇജാസ് എന്നയാളെയാണ് അപ്പാടിന് സമീപം പിടികൂടിയത്.മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.മുഹമ്മദ് അസ്ലം ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ എ.ആർ ക്യാമ്പിലെ പോലീസ് ഓഫീസറായ അപ്പാട് ശ്യാമിന്റെ മുൻപിലകപ്പെട്ടതോടെയാണ് പ്രതികളിൽ ഒരാൾ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.

നിരവിൽ പുഴയിൽ വാഹനം നിർത്തിയപ്പോൾ ഓടി രക്ഷപ്പെട്ട മെഹ് നാസ് തൊണ്ടർനാട് പോലീസ് സ്റ്റേഷനിലാണുള്ളത് . വാഹനത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി ജില്ലാ പോലീസ് മേധാവി നാരായണന്റെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കി.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test