Ottappalam: നേപ്പാൾ സ്വദേശിയായ യുവതിയെ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചംഗ് ജില്ലക്കാരിയായ സുനാദേവി ജാഗ്രി (35) ആണു മരിച്ചത്.
മായന്നൂരിനു സമീപം ഭാരതപ്പുഴയും കൈവഴിയായ ഗായത്രിപ്പുഴയും സംഗമിക്കുന്ന ഭാഗത്തെ കടവിൽ രാവിലെ ഒഴുക്കിൽപ്പെട്ടതാണ്. തുണികൾ അലക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം ഒഴുകിവരുന്നതു കണ്ട നാട്ടുകാരാണു കരയ്ക്കു കയറ്റിയത്. ഭർത്താവ് ലോകേന്ദ്ര ബഹദൂർ ജാഗ്രിക്കൊപ്പം മായന്നൂരിലെ ഫാമിൽ ജോലിക്കെത്തിയതായിരുന്നു യുവതി.