Thamarassery: താലൂക്ക് ആശുപത്രിയിൽ പണം വാങ്ങിയ ശേഷം എടുക്കുന്ന എക്സറെ ഇട്ടു കൊടുക്കാൻ കവർ പോലും ഇല്ലന്ന് പരാതി.
ആശുപത്രിയിൽ വേണ്ട അത്യാവശ്യ മരുന്നുകൾ പലതും ഫാർമസിയിൽ ഇല്ലെന്നും, ഒ പി ചീട്ട് എടുക്കാൻ കാത്തിരിക്കുന്ന ഭാഗം ചോർന്ന് ഒലിക്കുന്നെന്നും, വാർഡുകളിലെ പല ഫാനുകളും പ്രവർത്തിക്കുന്നില്ലെന്നും, കാൻസർ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ഇടക്ക് നിലച്ചെന്നും, സെക്കൻ്ററി പാലിയേറ്റീവ് രോഗികൾക്ക് ആവശ്യമായ യൂറിൻ ബാഗിൻ്റെ വിതരണം പോലും ഏറെക്കാലം നിലച്ചതായും പരാതി ഉയർന്നിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച സെക്കൻ്ററി പാലിയേറ്റീവ് ഫണ്ടായ 5 ലക്ഷം രൂപ പോലും വകമാറ്റി ചിലവഴിച്ചു എന്ന പരാതി ഉയരുന്നുണ്ട്. ഇതിനിടെയാണ് രോഗികളിൽ നിന്നും പണം വാങ്ങിയ ശേഷം എടുത്തു നൽകുന്ന X Ray ഫിലിം ഇട്ടു നൽകാൻ ഒരു കവർ പോലും നൽകുന്നില്ല എന്ന വിവരം പുറത്തു വരുന്നത്.
രോഗികൾക്ക് ഒപ്പം എത്തുന്നവർ ഒരു കൈയിൽ എക്സ്റെ പൊക്കി പിടിച്ച് കൊണ്ടു നടക്കേണ്ട സ്ഥിതിയാണ്.
Patients at Thamarassery Taluk Hospital have raised complaints about poor services, including the lack of covers for paid X-ray films. Other issues include unavailability of essential medicines, leaking OP waiting areas, broken fans in wards, irregular supply of cancer medications, and halted distribution of urine bags for palliative patients. Allegations have also surfaced that a ₹5 lakh fund meant for palliative care was misused.














