Omassery, 4 injured in fox bite; The fox was beaten to death by the locals image

Omassery, കുറുക്കന്റെ കടിയേറ്റ് 4 പേർക്കു പരുക്ക്; കുറുക്കനെ നാട്ടുകാർ തല്ലിക്കൊന്നു

hop thamarassery poster

Omassery: ഓമശ്ശേരി പഞ്ചായത്ത് 13–ാം വാർഡ് കൊളത്തക്കരയിലെ ഇടിവെട്ടി മലയിൽ വീട്ടിലെ അനിൽ കുമാർ, ഭാര്യ ലസിത, മകൻ അജയ് എന്നിവർക്കും ഒരു അതിഥി തൊഴിലാളിക്കും കുറുക്കന്റെ കടിയേറ്റു.

ഇന്നലെ ഉച്ച കഴിഞ്ഞാണു സംഭവം. അനിൽ കുമാറിന്റെ വീട്ടിൽ വളർത്തുന്ന ആടുകളെ പിടിക്കാനെത്തിയ കുറുക്കനെ ഓടിക്കാൻ ശ്രമിക്കുമ്പോഴാണു അവർക്കു കടിയേറ്റത്. ആടിനും കടിയേറ്റു. വിരണ്ടോടിയ കുറുക്കന്റെ പരക്കംപ്പാച്ചിലിനിടെയാണ് അതിഥിത്തൊഴിലാളിക്കു കടിയേറ്റത്. പരുക്കേറ്റവർ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കുത്തിവയ്പ്പിനു ശേഷം ഇവരെ വിട്ടയച്ചു. കുറുക്കനെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test