omassery-fest-kicks-off-in-grand-style

Omassery Fest ന്‌ പ്രൗഢ തുടക്കം

hop thamarassery poster
Omassery: പത്ത്‌ ദിവസം നീണ്ടു നിൽക്കുന്ന Omassery Fest ന്‌ പ്രൗഢ തുടക്കം. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ധന ശേഖരണാർത്ഥം വിവിധങ്ങളായ പരിപാടികളോടെയാണ്‌ Fest സംഘടിപ്പിക്കുന്നത്‌. താഴെ ഓമശ്ശേരിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു. വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജന.കൺവീനർ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. Film-TV-Mimic actor Devaraj Dev Kozhikode മുഖ്യാതിഥിയായിരുന്നു. വർക്കിംഗ്‌ കൺവീനർ പി.വി.സ്വാദിഖ്‌ Fest വിശദീകരിച്ചു. കെ.കരുണാകരൻ മാസ്റ്റർ, സീനത്ത്‌ തട്ടാഞ്ചേരി, കെ.ആനന്ദകൃഷ്ണൻ, കെ.കെ.അബ്ദുല്ലക്കുട്ടി, ഒ.എം.ശ്രീനിവാസൻ നായർ, യു.കെ.ഹുസൈൻ, ടി.ശ്രീനിവാസൻ, ഒ.പി.അബ്ദുൽ റഹ്മാൻ, നൗഷാദ്‌ ചെമ്പറ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി കോ-ഓർഡിനേറ്റർ ആർ.എം.അനീസ്‌ നന്ദി പറഞ്ഞു. ഉൽഘാടനത്തോടനുബന്ധിച്ച്‌ പ്രമുഖ ഗായകർ അണി നിരന്ന സംഗീത വിരുന്നും അരങ്ങേറി.
ഫെസ്റ്റിനോടനുബന്ധിച്ച്‌ റൊയാഡ്‌ ഫാം ഹൗസിൽ കൊയ്ത്തുത്സവം, കാർഷികോൽപ്പന്ന പ്രദർശന വിപണന മേള, സെമിനാർ, കർഷകരെ ആദരിക്കൽ, ക്വിസ്‌ മൽസരം തുടങ്ങിയ പരിപാടികളോടെ ‘കാർഷിക മേള സംഘടിപ്പിച്ചു. കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി മാറി. നൂറുകണക്കിനാളുകൾ കൊയ്ത്തുത്സവത്തിൽ പങ്കാളികളായി. കാർഷിക മേള കൊടുവള്ളി ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.അഷ്‌റഫ്‌ മാസ്റ്റർ ഉൽഘാടനം ചെയ്തു. സംഘാടക സമിതി വർ.ചെയർമാൻ ഒ.എം.ശ്രീനിവാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. റിട്ട:എ.ഡി.എ.കൃഷ്ണനുണ്ണി വിഷയമവതരിപ്പിച്ചു. ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ എസ്‌.പി.ഷഹന, യു.കെ.അബു ഹാജി, കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ, സംഘാടക സമിതി വർ.കൺവീനർ സൈനുദ്ദീൻ കൊളത്തക്കര, മൂസ നെടിയേടത്ത്‌, അഷ്‌റഫ്‌ കാക്കാട്ട്‌(റൊയാഡ്‌), എ.ഡി.എ.പ്രിയ മോഹൻ, കൃഷി ഓഫീസർ പി.പി.രാജി എന്നിവർ സംസാരിച്ചു.
ഇന്ന്(ഞായർ) രാത്രി 7 മണിക്ക്‌ പ്രശസ്ത സോഷ്യൽമീഡിയ താരങ്ങളായ കൊമ്പൻകാട്‌ കോയയും കുഞ്ഞാപ്പുവും അവതരിപ്പിക്കുന്ന ഹാസ്യപരിപാടികൾ അരങ്ങേറും. ഫെബ്രുവരി 9 നാണ്‌ Fest സമാപിക്കുന്നത്‌. വ്യാപാരോൽസവം, പാലിയേറ്റീവ് കുടുംബ സംഗമം, അലോപ്പതി-ആയുഷ്‌ ഏകദിന മെഗാ മെഡിക്കൽ ക്യാമ്പ്, കുടുംബശ്രീ കുടുംബോൽസവം, ആരോഗ്യ-വിദ്യാഭ്യാസ-സാഹിത്യ-സെമിനാറുകൾ, സൗഹാർദ്ധ സംഗമം, ലഹരിക്കെതിരെ ബഹുജന കൂട്ടായ്മ, വിവിധ വിനോദ പരിപാടികൾ ഉൾക്കൊള്ളിച്ചുള്ള അമ്യൂസ്‌മെന്റ് പാർക്ക്, ദിനേന രാത്രി പ്രമുഖർ അണി നിരക്കുന്ന വ്യത്യസ്ത കലാ പരിപാടികൾ തുടങ്ങിയവയാണ്‌ ഓമശ്ശേരി ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നത്‌.

 


 

 

 

 

The Omassery Fest, which spans over ten days, kicked off with great enthusiasm. The event is organized under the leadership of the Gram Panchayat with the aim of raising funds for the Palliative Care Unit through various activities. The opening ceremony took place at a specially arranged venue in Omassery, where the Gram Panchayat President, P.K. Gangadharan, inaugurated the fest. The Vice President, Fathima Abu, presided over the event, while the General Convener of the organizing committee, Yunus Ambalakkandy, extended a warm welcome. Film, TV, and Mimic actor Devaraj Dev Kozhikode was the chief guest, and the Working Convener, P.V. Swadikh, provided an overview of the event. Various speakers, including K. Karunakaran Master, Zeenath Thattanchery, K. Anandakrishnan, K.K. Abdullakkutty, O.M. Sreenivasan Nair, U.K. Husain, T. Sreenivasan, O.P. Abdul Rahman, and Naushad Chembar, also addressed the gathering. The Coordinator of the organizing committee, R.M. Anees, expressed gratitude. The inauguration was followed by a musical performance by renowned artists.As part of the festivities, a Harvest Festival, Agricultural Product Exhibition, Marketing Fair, Seminar, Farmer Felicitation, and Quiz competition were organized at Royad Farm House. The Harvest Festival became a major celebration with hundreds of participants. The Agricultural Fair was inaugurated by K.M. Ashraf Master, the President of Koduvally Block Panchayat, with O.M. Sreenivasan Nair, the Chairman of the Organizing Committee, presiding over the event. Former Gram Panchayat President P. Abdul Nasar welcomed the attendees. Retired A.D.A. Krishnanunni delivered the main address. Other notable speakers included Block Panchayat Member S.P. Shahana, U.K. Abu Haji, K.P. Ahamed Kutty Master, Convener of the Organizing Committee Sainudheen Kolathakkara, Moosa Nediyeetath, Ashraf Kakkat (Royad), A.D.A. Priya Mohan, and Agriculture Officer P.P. Raji.

Tonight (Sunday) at 7 PM, there will be a comedy show featuring popular social media celebrities Kombankad Koya and Kunjappu. The fest will conclude on February 9. Throughout the event, there will be a variety of activities, including a Trade Festival, Palliative Family Meet, a one-day mega medical camp featuring both Allopathy and Ayush treatments, a Kudumbashree Family Fest, health, education, and literary seminars, a community gathering for drug awareness, an amusement park with various entertainment activities, and nightly cultural performances by prominent artists.


 

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test