omassery-festival-kicks-off-tomorrow-proclamation-procession-today

Omassery Fest ന്‌ നാളെ തുടക്കമാവും; ഇന്ന് വിളംബര ഘോഷയാത്ര

hop thamarassery poster

Omassery: പത്ത്‌ ദിവസം നീണ്ടു നിൽക്കുന്ന Omassery Fest ന്‌ നാളെ(വെള്ളി) തുടക്കമാവും. രാത്രി 7 മണിക്ക്‌ ഓമശ്ശേരിയിൽ Kozhikode District Collector Snehil Kumar Singh IAS ഉൽഘാടനം ചെയ്യും. ഓമശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ധന ശേഖരണാർത്ഥമാണ്‌ വിവിധങ്ങളായ പരിപാടികളോടെ ഫെസ്റ്റ്‌ സംഘടിപ്പിച്ചത്‌. ഇന്ന്(വ്യാഴം) രാവിലെ 9.30 ന്‌ വിളംബര ഘോഷയാത്ര നടക്കും. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ താഴെ ഓമശ്ശേരിയിൽ നിന്നാരംഭിച്ച്‌ ഘോഷയാത്ര പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്ത്‌ സമാപിക്കും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ വിളംബര ഘോഷയാത്രയിൽ അണി നിരക്കും.

പഞ്ചായത്ത്‌ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം ഫെസ്റ്റിന്‌ അന്തിമ രൂപം നൽകി. സംഘാടകസമിതി ചെയർമാൻ പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ജന.കൺവീനർ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. കൺവീനർ പി.വി.സ്വാദിഖ്‌, കോ-ഓർഡിനേറ്റർ ആർ.എം.അനീസ്‌ പരിപാടികൾ വിശദീകരിച്ചു. ഫാത്വിമ അബു, സീനത്ത്‌ തട്ടാഞ്ചേരി, പഞ്ചായത്ത്‌ സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ, കെ.കെ.അബ്ദുല്ലക്കുട്ടി, ഒ.എം.ശ്രീനിവാസൻ നായർ, യു.കെ.ഹുസൈൻ, കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ, പി.അബ്ദുൽ നാസർ, എം.എം.രാധാമണി ടീച്ചർ, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി.സുഹറ, ടി.ശ്രീനിവാസൻ, ഒ.പി.അബ്ദുൽ റഹ്മാൻ, ഒ.കെ.നാരായണൻ, അഷ്‌റഫ്‌ കാക്കാട്ട്‌, നൗഷാദ്‌ ചെമ്പറ, വി.കെ.രാജീവ്‌ മാസ്റ്റർ, എം.ഷീജ ബാബു, സി.എ.ആയിഷ ടീച്ചർ, അശോകൻ പുനത്തിൽ, എം.ഷീല, എൻ.പി.മൂസ എന്നിവർ സംസാരിച്ചു.

ഫെബ്രുവരി 9 ന്‌ ഫെസ്റ്റ്‌ സമാപിക്കും. വ്യാപാരോൽസവം, കാർഷിക വിപണന-പ്രദർശന മേള, കൊയ്‌ത്തുത്സവം, പാലിയേറ്റീവ് കുടുംബ സംഗമം, അലോപ്പതി-ആയുഷ്‌ ഏകദിന മെഗാ മെഡിക്കൽ ക്യാമ്പ്, കുടുംബശ്രീ കുടുംബോൽസവം, ആരോഗ്യ-വിദ്യാഭ്യാസ-സാഹിത്യ-കാർഷിക സെമിനാറുകൾ, സൗഹാർദ്ധ സംഗമം, ലഹരിക്കെതിരെ ബഹുജന കൂട്ടായ്മ, വിവിധ വിനോദ പരിപാടികൾ ഉൾക്കൊള്ളിച്ചുള്ള അമ്യൂസ്‌മെന്റ് പാർക്ക്,എ ല്ലാ ദിവസങ്ങളിലും രാത്രി പ്രമുഖർ അണി നിരക്കുന്ന വ്യത്യസ്ത കലാ പരിപാടികൾ തുടങ്ങിയവയാണ്‌ ഓമശ്ശേരി ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നത്‌.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test