Omassery, organized a seminar on economics image

Omassery, സാമ്പത്തിക ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു

hop thamarassery poster
Omassery: അൽ ഇർഷാദ് ആർട്സ് ആന്റ് സയൻസ് വിമൻസ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇക്കണോസ്പിയർ 2023 പരിപാടിക്ക് തുടക്കമായി.
പരിപാടിയോടനുബന്ധിച്ച് മാറുന്ന ലോകവും സമകാലിക സാമ്പത്തിക ശാസ്ത്രത്തിലെ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ  സെമിനാർ നടത്തി.
മാറുന്ന കാലഘടത്തിൽ സാമ്പത്തിക ശാസ്ത്രത്തിലുള്ള മാറ്റങ്ങളെ കുറിച്ചും, യുദ്ധവും മറ്റു സമ്പത്തിക പ്രശ്നങ്ങളും സമ്പദ് വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും സെമിനാറിൽ ചർച്ച ചെയ്തു.
മുക്കം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ സത്യനാരായണൻ സെമിനാർ ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രഫ.സെലീന വി ആദ്ധ്യക്ഷം വഹിച്ചു. കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് കോളേജ് സാമ്പത്തിക ശാസ്ത്ര അധ്യാപകൻ  ഡോ. സുജിൻ കെ. എൻ സെമിനാറിന് നേതൃത്വം നൽകി.
അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ്  ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ ഉന്നത വിജയികളെ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ദിവ്യ കെ, അധ്യാപകരായ ലിജോ ജോസഫ്, ജമീമ ജോണി, അഞ്ചു കെ, കൃപ രഞ്ചിത്,  സവിനു എ, നിതാര കെ, വിദ്യാർത്ഥികളായ റിഷാന കെ, ഫാത്തിമ ആൽഫിയ, അമയ ശശി എന്നിവർ സംസാരിച്ചു.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test