ഒപ്പുമതിൽ തീർത്ത് Thiruvambady, പഞ്ചായത്ത് എൽ ജി എം എൽ.

hop thamarassery poster
Thiruvambady: തദ്ദേശ ഭരണകൂടത്തെ വെട്ടിലാക്കും വിധം ക്രൂരമായ നിലപാടുകളും ആയി പോകുന്ന കേരള സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഒപ്പു മതിൽ ന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്ത് L.G.M.L തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് മുൻപിൽ ഒപ്പു മതിൽ  സംഘടിപ്പിച്ചു.
 തദ്ദേശ ഭരണകൂടങ്ങൾക്കായി ലഭിക്കേണ്ട 2928 കോടി കവർന്നു,പ്രാദേശിക വികസനങ്ങളെതടയിടുന്ന  നിലപാട് തിരുത്തിയില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കി മുന്നോട്ടു പോകുമെന്ന് തിരുവമ്പാടി പഞ്ചായത്ത് L.G.M.L പ്ര്യഖ്യാപിച്ചു .
 പ്രതിഷേധ പരിപാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മജീദ് പുതുക്കുടി ഉദ്ഘാടനം നിർവഹിച്ചു.
 മുസ്ലിംലീഗ് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കോയ പൊതുവയൽ അധ്യക്ഷതയും, ജനറൽ സെക്രട്ടറി ഷൗക്കത്തലി കൊല്ലളത്തിൽ സ്വാഗതവും, മോയിൻ കാവുങ്ങൽ  നന്ദിയും പറഞ്ഞു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ബിന്ദു ജോൺസൺ   ആദ്യ ഒപ്പ് നിർവഹിച്ചു.
ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, മേഴ്സി പുലിക്കാട്ടിൽ, പിസി സണ്ണി തുടങ്ങിയ ജനപ്രതിനിധികൾ പ്രതിഷേധത്തിന്റെ ഭാഗമായി.
മുൻ പഞ്ചായത്ത് പ്രസിഡണ്ട് മുസ്ലിം ലീഗ് നേതാവുമായ അബ്ദുസമദ് പേക്കാടൻ, അസ്കർ ചെറിയ അമ്പലത്ത്, റഫീഖ് തെങ്ങും ചാലിൽ, സിയാദ് പര്യടത്ത്, മുജീബ് റഹ്മാൻ പയ്യടി പറമ്പിൽ , നാസർ തേക്കുംതോട്ടം,  ജംഷീദ് കാളിയേടത്ത്,
തുടങ്ങിയവർ പരിപാടിക്ക്   നേതൃത്വം നൽകി.
 പ്രതിഷേധ പരിപാടിയിൽ അബ്ദുസമദ് കുയ്യകാടൻ,കരീം പൂവൻ വിളപ്പിൽ, കുഞ്ഞുമോയിൻ ഹാജി,  ഫൈസൽ കെ ടി, ഷാഹിദ പേക്കാടൻ, കുഞ്ഞുമുഹമ്മദ് കൊണ്ടോട്ടി പറമ്പൻ, മജീദ് തവരയിൽ, സക്കീർ തെങ്ങും ചാലിൽ,ബഷീർ ആറു വീട്ടിൽ, ബഷീർ പേക്കാടൻ,യൂനുസ്, മുബഷിർ, അൻഫാസ്, ഫായിസ്, അൻസിൽ തുടങ്ങിയവർ സംബന്ധിച്ചു.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test