Puthuppadi: CPI പുതുപ്പാടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന കാൽ നട പ്രചരണ ജാഥയുടെ ഉത്ഘാടനം പുതുപ്പാടി പഞ്ചായത്ത് ബസാറിൽ സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ മാസ്റ്റർ ജാഥ ലീഡർ കെ ദാമോദരന് പതാക കൈമാറി നിർവഹിച്ചു.
രാജ്യത്തെ ജനാധിപത്യവും മതേതരത്വവും അപകടരമായ സാഹചര്യത്തിൽ നിൽക്കുമ്പോൾ അതിനെ തടയിടാൻ ശക്തമായ ജനകീയ പ്രതിരോധം ഉയർന്ന് വരേണ്ടത് അനിവാര്യമാണ് എന്ന് ഉത്ഘാടന പ്രസംഗത്തിൽ കെ കെ ബാലൻ മാസ്റ്റർ സൂചിപ്പിച്ചു.
ദിലീപ് അടിവാരം അധ്യക്ഷത വഹിച്ചു. എ.എസ്. സുഭീഷ് , ഷാജു ചൊള്ളാടം, ടി.പി ഗോപാലൻ, ഉസ്മാൻ ചാത്തം ചിറ, സുധീഷ് പയോണ, എൻ വി രഞ്ജിത്ത്, പി.എംരാജൻ, ഹമീദ് ചേളാരി തുടങ്ങിയവർ സംസാരിച്ചു.