Omassery: അമ്പലക്കണ്ടി എട്ടാം വാർഡിലെ കനിങ്ങംപുറം അങ്കണവാടിയിൽ ശിശു ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി കലോൽസവം സംഘടിപ്പിച്ചു.
പിഞ്ചു വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറി.
വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. ആർ.എം.അനീസ് അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കർ ഷൈജ ടീച്ചർ,ഹെൽപർ പ്രസീത, പി.ആമിന, ആശ വർക്കർ കെ.പി.ആയിഷ എന്നിവർ സംസാരിച്ചു.
കലോൽസവത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾ ഡിസംബറിൽ നടക്കുന്ന Omassery പഞ്ചായത്ത് തല കലോൽസവത്തിൽ മാറ്റുരക്കും.