Poonoor: സ്വതന്ത്ര വിജ്ഞാനോത്സവം പരിപാടിയുടെ ഭാഗമായി Poonoo ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഐ. ടി കോർണർ സ്ഥാപിച്ചു. ട്രാഫിക് സിഗ്നൽ, ഇലക്ട്രോണിക് ഡൈസ്, ഡാൻസിംഗ് എൽ ഇ ഡി, റോബോ ഹെൻ എന്നിവ ഇതിലെ ആകർഷക ഇനങ്ങളായിരുന്നു.
ഫ്രീഡം ഫെസ്റ്റ് 2023 സന്ദേശം അവതരിപ്പിച്ച പ്രത്യേക അസംബ്ലി, ഡിജിറ്റൽ പോസ്റ്റർ മേക്കിംഗ്, സ്വതന്ത്ര സോഫ്റ്റ് വെയറുകളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം ഐ പി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ പി സലില, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർ ആനിസ ചക്കിട്ട കണ്ടി, പി ടി എ പ്രസിഡണ്ട് ഖൈറുന്നിസ റഹീം, ലിറ്റിൽ കൈറ്റ് അംഗം എ വൈ ഇഹ്സാൻ, കൈറ്റ് മാസ്റ്റർ ടി പി അജയൻ, കൈറ്റ്മിസ്ട്രസുമാരായ എ കെ ഷീറാസ്, എ കെ എസ് നദീറ എന്നിവരും സംസാരിച്ചു.