Thamarassery: LP, UP സ്കൂൾ വിദ്യാർത്ഥികളിൽ പഠനോത്സാഹം വർദ്ധിപ്പിക്കുന്നതിനായി കളിമുറ്റം എന്ന പേരിൽ Korangad Public Library ലൈഫ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
റിട്ടേഡ് ഹെഡ് മാസ്റ്ററും ട്രയിനറുമായ പി.എ ഹുസൈൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. ലക്ഷ്യബോധം, കണക്ടീവ് ലേണിംഗ്, ടീം വർക്ക്, എന്നിവയുടെ പ്രാധാന്യം കളികളിലൂടെയും പഠന പ്രവർത്തനങ്ങളിലൂടെയും കുട്ടികളെ ബോധ്യപ്പെടുത്തി. കോരങ്ങാട് ഗവ.
LP സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ ലൈബ്രറി പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജു സി.പി സ്വാഗതം പറഞ്ഞു. പി.എസ് സുബിൻ ക്ലാസിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. അബൂബക്കർ പി.ടി, ഹനീഫ മാസ്റ്റർ, പി.എം അബ്ദുൽ മജീദ്, മോളി ജെയിംസ്, ലൈബ്രേറിയൽ നാരായണൻ മാസ്റ്റർ, ഷംസു കെ.എച്ച്, ജംഷിദ്, എന്നിവർ പങ്കെടുത്തു. സെക്രട്ടറി നജീബ് പി.ടി നന്ദി പറഞ്ഞു.