പരിക്കേറ്റ് പുറത്തേക്ക്; പൊട്ടിക്കരഞ്ഞ് മെസ്സി

hop thamarassery poster

മയാമി: കോപ്പ അമേരിക്ക ഫൈനൽ പോരാട്ടം കനക്കുന്നതിനിടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്ക്. 67 ആം മിനുട്ടിലാണ് മെസ്സിക്ക് പരിക്ക് പറ്റിയത്. പരിക്കേറ്റ മെസ്സി ബൂട്ടഴിച്ച് വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞു

അതേസമയം മത്സരം ഗോൾ രഹിത സമനിലയിൽ തുടരുകയാണ്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊണ്ട് ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്. അര്‍ജന്റീനയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. മത്സരം സമനിലയിൽ തുടരവേ സൂപ്പർ താരം മെസ്സി പരിക്കേറ്റ് പുറത്തായത് അർജന്റീനയ്ക്ക് തിരിച്ചടിയായി. കളിയുടെ നിശ്ചിത സമയം സമനിലയിൽ അവസാനിച്ചാൽ മുപ്പത് മിനുട്ടിന്റെ എക്സ്ട്രാ ടൈമും ടീമിന് മറികടക്കേണ്ടതുണ്ട്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test