Poonoor: Poonoor പാലിയേറ്റീവ് കെയർ സെൻ്ററിന് കീഴിൽ 25 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കിയ പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു. ശാന്ത മോഹൻ, നഫീസ, വി.കെ. ഹുസൈൻ എന്നിവരെയാണ് ആദരിച്ചത്.
പാലിയേറ്റീവ് ഹാളിൽ നടന്ന ആദരിക്കൽ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മുഖ്യാതിഥിയായി. സെൻറർ പ്രസിഡണ്ട് അഡ്വ.എൻ.എ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ നാസർ എസ്റ്റേറ്റ്മുക്ക്, റംസീന നരിക്കുനി,വാർഡ് മെമ്പർ സി.പി കരീം മാസ്റ്റർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് താര അബ്ദുറഹ്മാൻ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു.
എ.കെ ഗോപാലൻ, കെ അബൂബക്കർ മാസ്റ്റർ, എ.പി മുഹമ്മദ് മാസ്റ്റർ എന്നിവർ ആദരവ് ഏറ്റുവാങ്ങുന്നവരെ പരിചയപ്പെടുത്തി. പി എച്ച് ഷമീർ സ്വാഗതവും വി കെ ആലി മാസ്റ്റർ നന്ദിയും പറഞ്ഞു.