Balussery, പനങ്ങാട് വയലിന് തീപിടിച്ചു

hop thamarassery poster
Balussery: പനങ്ങാട് വയലിന് തീ പിടിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ പനങ്ങാട് രാരോത്ത് മുക്ക് തേവരോത്ത് താഴം 25 ഏക്കറോളം വരുന്ന വയലിനാണ് തീ പിടിച്ചത് .
ജനവാസ മേഖലയുടെ സമീപത്താണ് തീപിടുത്തം.
 നരിക്കുനി അഗ്നിരക്ഷാനിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ എം.സി.മനോജിൻ്റെ നേതൃത്വത്തിൽ രണ്ടു യൂനിറ്റ് സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സീനിയർ ഫയർ ഓഫീസർ സജി ചാക്കോ, ഫയർ ഓഫീസർമാരായ സത്യൻ,അനൂപ്, അരുൺ രജിൻ, ജിനു കുമാർ, മുഹമ്മദ് ഷാഫി ഹോംഗാർ ഡുമാരായ സോമൻ,രത്നൻ, രാമചന്ദ്രൻ, രാമദാസ്, സിവിൽ ഡിഫൻസ് വളണ്ടിയർമാരായ അതുൽ, അർജുൻ , നാട്ടുകാർ എന്നിവർ ചേർന്നാണ് തീ നിയന്ത്രിച്ച് വീടുകളിലേക്കെത്താതെ നോക്കിയത്.
i phone xs 2

test