Thamarassery: കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി പ്രവാസി മലയാളിയും നാലാം ക്ലാസിലെ സയാൻ.പി യുടെ പിതാവുമായ സുബൈർ പെരിങ്ങോട് കമ്പ്യൂട്ടർ സമ്മാനിച്ചു.
പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലവും സ്കൂൾ ലീഡർ അളക ലക്ഷ്മിയും ചേർന്ന് Computer സ്വീകരിച്ചു .ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സാങ്കേതിക വിജ്ഞാന വിസ്ഫോടനത്തിന്റെയും കാലഘട്ടത്തിൽ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ സാങ്കേതിക വിദ്യക്കൊപ്പം നടന്നുനീങ്ങണമെന്ന് സുബൈർ പെരിങ്ങോട് അഭിപ്രായപ്പെട്ടു.
വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാധനമാണ് സർവ്വധനാൽ പ്രധാനമെന്ന് ശ്രീ. സുബൈർ തന്റെ പ്രവൃത്തിയിലൂടെ അടിവര യിട്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷം വഹിച്ചു. ഗ്രേസ് എജ്യുക്കേഷണൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി അബ്ദുള്ള മലയിൽ, കെ.ടി. ആരിഫ്, കെ.പി. ജസീന, ദിൻഷ ദിനേശ്, ഐ ടി കോർഡിനേറ്റർ ഫൈസ് ഹമദാനി, ടി. ഷബീജ്, പി.പി.തസലീന, കെ സി. ശിഹാബ്, ഇ.പി. മുൻസില, അനൂജ എട്ടേക്ര പ്രസംഗിച്ചു.