Adivaram: വയനാട് ചുരവുമായി ബന്ധപെട്ട് NRDF ന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. മാലിന്യ നിക്ഷേപകരെ പിടി കൂടാനും അനവസരത്തിലുള്ള വാഹനങ്ങളുടെ ഓവർ ടേക്കിംഗ് ഇല്ലാതാക്കാനും സോളാറിന്റെ സഹായത്തോടെ CCTV സ്ഥാപിക്കുക. ചുരം മേഖലയിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന രീതിയിലുള്ള സൗന്ദര്യ വൽക്കരണം നടത്തുക ചുരം മേഖലയിൽ ഒഴിവു സ്ഥലങ്ങളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കുക തുടർച്ചയായി രൂപപെടുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുക ചുരം മേഖലയിലെ നീരുറവകൾ സംരക്ഷിക്കുക തുടങ്ങി ചുരം മേഖലയിലെ മനോഹാരിത നില നിർത്തുന്നതിന് വേണ്ടിയും തുടർച്ചയായി ഉണ്ടാക്കുന്ന ഗതാഗത കുരുക്കിന് പരിഹാരത്തിനുതകുന്ന രീതീയിലുള്ള നിർദ്ധേശങ്ങളടങ്ങിയ നിവേദനമാണ് സമർപ്പിച്ചത്
NRDF പ്രസിഡണ്ട് മുഹമ്മദ് ഇരഞ്ഞോണയുടെ നേതൃത്വത്തിൽ മുഫ്സിൽ പിലാശ്ശേരി, രാമൻ ചീനത്താംപൊയിൽ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.