Payyoli വിദ്യാർത്ഥിനിയെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

hop thamarassery poster
Payyoli: വിദ്യാർത്ഥിനിയെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പയ്യോളി ബീച്ച് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം കറുവക്കണ്ടി മനോജിൻ്റെ മകൾ മഞ്ജിമ (19) ആണ് മരിച്ചത്. മാതാപിതാക്കൾ ജോലിക്ക് പോയതിനാൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെ ജോലിക്ക് പോയ പിതാവ് തിരികെയെത്തിപ്പോഴാണ് മഞ്ജിമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ മൂന്ന് മാസത്തെ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സിന് പഠിക്കുകയായിരുന്നു മഞ്ജിമ. ഒരാഴ്ച മുമ്പാണ് സ്റ്റെഡി ലീവിന് വീട്ടിലെത്തിയത്. 28ന് നടക്കുന്ന പരീക്ഷ എഴുതാൻ തയ്യാറെടുത്തു വരുന്നതിനിടെയാണ് ദാരുണമായ സംഭവം.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച സംസ്കരിക്കും. മാതാവ്: ദീപ. സഹോദരൻ: ഹൃത്വിക് വിദേശത്താണ്.

 

 


In Payyoli, 19-year-old student Manjima was found dead by suicide at her home near Kurumba Bhagavathi Temple. She was alone as her parents were at work. Manjima had returned home a week ago on study leave from her hotel management course in Kannur and was preparing for an upcoming exam. Her father discovered her body around 11:30 AM. The body was shifted to Koyilandy Taluk Hospital for post-mortem, and the cremation will take place on Wednesday.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test