Payyoli ഇരിങ്ങല്‍ തോണി അപകടം; കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചില്‍ പുരോഗമിക്കുന്നു

hop thamarassery poster

Payyoli: ഇരിങ്ങല്‍ കോട്ടക്കല്‍ അഴിമുഖത്ത് തോണി അപകടത്തില്‍പ്പെട്ട് കാണാതായയാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു. പ്രദേശവാസിയായ അഴിത്തല എം.വി സുബൈറിനെയാണ് കാണാതായത്. പയ്യോളിയിലെയും ചോമ്പാലയിലെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടുകളും കോസ്റ്റല്‍ പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. പുഴയിലും കടലിലും തിരച്ചില്‍ നടത്തുന്നുണ്ട്.

ഇന്നലെ രാത്രി സുബൈറും മകന്‍ സുനീറും തോണിയില്‍ അഴിമുഖത്ത് മത്സ്യബന്ധനത്തിനായി പോയതായിരുന്നു. കടല്‍ പ്രക്ഷുബ്ധമായതോടെ തോണി മറിയുകയും സുനീര്‍ നീന്തി കരയ്‌ക്കെത്തുകയുമായിരുന്നു. വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്.

സുബൈറും സുനീറും മത്സ്യത്തൊഴിലാളികളാണ്. അഴിമുഖം ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നത് കൂടുതല്‍ അപകടകരമാണെന്നാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പറയുന്നത്.

 

 


A fisherman, M.V. Subair from Iringal, went missing after a boat capsized at the Kottakkal estuary near Payyoli. His son managed to swim ashore. A joint search by marine enforcement and coastal police is underway in the river and sea. Authorities have warned that fishing in the estuary is highly risky.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test