റോഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ കാല്‍നടയാത്രക്കാർക്കെതിരേ കേസെടുക്കുംവിധം നിയമനിർമാണത്തിന് സർക്കാർ ഒരുങ്ങുന്നു.
ഗതാഗത വകുപ്പ് കമ്മിഷണർ സി.എച്ച്. നാഗരാജു സർക്കാരിന് ശുപാർശ നല്‍കി. മോട്ടോർ വാഹന നിയമ പ്രകാരം വാഹനങ്ങള്‍ ഓടിക്കുന്നവർക്കെതിരേ മാത്രമാണ് നിലവില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാവുക. റോഡ് ഉപയോഗ നിയമം നടപ്പാക്കുന്നതിന് പ്രായോഗികമായി പരിമിതികളുള്ളതിനാല്‍ അവ മറികടക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ടാകും. Zebra Cross, Walkway, Divider, AI Camera, Traffic Signals തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളിടത്താകും ആദ്യഘട്ടത്തില്‍ നടപ്പാക്കുക.
പിഴ ഈടാക്കുന്ന നിയമലംഘനങ്ങള്‍
▪️Zebra Cross ഉണ്ടായിട്ടും അവയിലൂടെയല്ല റോഡ് മുറിച്ചുകടക്കുന്നതെങ്കില്‍
▪️നിയന്ത്രിത മേഖലയിലുള്ള മീഡിയനോ റോഡോ ബാരിക്കേഡുകളോ മറികടന്നു നടന്നാല്‍
▪️കാല്‍ നടയാത്രക്കാർക്കുള്ള red signal കിടക്കെ റോഡ് മുറിച്ചുകടന്നാല്‍
▪️നടപ്പാത ഉണ്ടായിട്ടും അവയിലൂടെയല്ലാതെ നടന്നാല്‍