Perambra, Suicide of the differently-abled; Farmers Congress wants to take over the family image

Perambra, ഭിന്നശേഷിക്കാരന്റെ ആത്മഹത്യ; കുടുംബത്തെ ഏറ്റെടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്

hop thamarassery poster

Perambra: പെൻഷൻ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരനായ ചക്കിട്ടപ്പാറ മുതുകാട് വളയത്ത് ജോസഫിൻ്റെ കുടുംബത്തെ ഏറ്റെടുക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ ബിജു കണ്ണന്തറ, സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം എന്നിവർ ആവശ്യപ്പെട്ടു.

കർഷക കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ ഒരു വർഷത്തെ പെൻഷൻ കുടുംബാംഗങ്ങൾക്ക് നൽകിയതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കൾ. കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം. വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റിൻ്റെ ഭാഗത്ത് നിന്നും ജാഗ്രത കുറുവുണ്ടായി. മരണത്തിന് ശേഷവും ജോസഫേട്ടൻ്റെ കുടുംബത്തെ സി പി എമ്മും പഞ്ചായത്ത് പ്രസിഡന്റും വേട്ടയാടുകയാണ്. കുടുംബാംഗങ്ങളെ അപമാനിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് തിരുത്തിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടി വരും. നവകേരള സദസ്സിന് ചെലവഴിച്ച ധൂർത്ത് ഒഴിവാക്കിയിരുന്നെങ്കിൽ എല്ലാവർക്കും പെൻഷൻ നൽകാമായിരുന്നു. – കർഷക കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ എൻ രാജശേഖരൻ, ആർ പി രവീന്ദ്രൻ, ജോസ് കാരി വേലി, ജില്ലാ ജനറൽ സെക്രട്ടറി അസ്ലം കടമേരി, ചക്കിട്ടപ്പാറ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റജി മേച്ചേരി, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ പാപ്പച്ചൻ കൂനന്തടം, ടി പി നാരായണൻ മാസ്റ്റർ, ടോമി മണ്ണൂർ, ജോൺസൻ പുഞ്ചവാളിക്കൽ, സുശാന്ത്, സോജൻ ആലക്കൽ, ദാമോദരൻ വെങ്കല്ലിൽ, ടി പി ഗോപാലൻ എന്നിവർ സംബന്ധിച്ചു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test