Thamarassery: അടുത്ത കാലത്തായി താമരശ്ശേരിയിൽ നടന്ന പ്രമാധമായ കേസുകളിലെയെല്ലാം പ്രതികളെ പിടികൂടി Thamarassery പോലീസ്.
കോഴിക്കോട് റൂറൽ എസ്പിപിയുടെ കീഴിൽ താമരശ്ശേരി DYSP നേതൃത്വം നൽകുന്ന ക്രൈം സ്കോഡാണ് കേസുകളുടെ അന്വേഷണത്തിന് ചുക്കാൻ പിടിച്ചത്. താമരശ്ശേരി അവേലം സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളേയും, പരപ്പൻ പൊയിലിൽ നിന്നും പ്രവാസിയായ ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളേയും, അമ്പലമുക്ക് ലഹരി മാഫിയാ സംഘത്തിൽ പെട്ടവരേയും, ചുരത്തിൽ നിന്നും 68 ലക്ഷം രൂപ കവർന്നവരേയും ,ചുങ്കം റിയലൻസ് പമ്പിൻ്റെ മുന്നിലെ വീട്ടിൽ നിന്നും കവർച്ച നടത്തിയവരേയും, ഇപ്പോഴിതാ ജ്വല്ലറി കവർച്ചാ സംഘത്തേയും പോലീസ് പിടികൂടിയിരിക്കുന്നു.
പ്രതികളെ പിടികൂടാൻ ഊർജ്ജസ്വലരായ ടീം അംഗങ്ങൾ രാപ്പകലില്ലാതെ പ്രയത്നിക്കുകയായിരുന്നു. പ്രതികളെ പിടികൂടാൻ മിടുക്ക് കാണിച്ച പോലീസിന് നാനാഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്.