Poonoor, Juma Masjid in Njarapoi as a venue for religious harmony image

Poonoor, മത സൗഹാർദ്ദ വേദിയായി ഞാറപ്പൊയിൽ ജുമാ മസ്ജിദ്

hop thamarassery poster

Poonoor: പുതുക്കി പണിത Poonoor ഞാറപ്പൊയിൽ മഹല്ല് ജുമാ മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ സംഗമ പരിപാടിയിൽ ജാതി മത ഭേദമന്യേ നാട്ടുകാർ പങ്കെടുത്തതോടെ ജനകീയമായി മാറി.

65 വർഷം പഴക്കമുള്ള പഴയ പള്ളി പൊളിച്ചു മാറ്റിയാണ് പുതുക്കി പണിതത്. 1000 ത്തിലധികം വീടുകളാണ് ഈ ജുമാ മസ്ജിദിന് കീഴിലുള്ളത്. മൂന്നര കോടിയോളം രൂപ വിനിയോഗിച്ചാണ് പള്ളിയുടെ നിർമാണം പൂർത്തിയാക്കിയത്.

ഖബർ സ്ഥാൻ ഉൾപ്പെടെ നാല് ഏക്കറിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ സംഘടിപ്പിച്ച മതസൗഹാർദ സംഗമ പരിപാടിയിൽ 4000 പേർക്ക് ഭക്ഷണമടക്കം ഒരുക്കിയിരുന്നു. മത, രാഷ്ട്രീയ കക്ഷി ഭേദമന്യേ സ്ത്രീകളടക്കം നാട്ടുകാർക്ക് മുഴുവൻ പള്ളിയുടെ അകത്തു കയറി സന്ദർശിക്കാനുള്ള അവസരവും നൽകിയിരുന്നു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test