Poonoor കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

hop thamarassery poster
Poonoor: പൂനൂരിൽ വാഹനാപകടത്തിൽ ഗുരുതമായി പരിക്കേറ്റ യുവാവ് മരിച്ചു. പൂനൂർ ഇമ്മിണികുന്നുമ്മൽ സുബൈർ (45) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നു മണിയോടെ പച്ചക്കറി ചാക്കുമായി റോഡു മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. താമരശ്ശേരി ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാർ യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുബൈറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കർണാടകയിൽ നിന്നും പച്ചക്കറി എത്തിച്ച് കടകളിൽ വിതരണം ചെയ്യുന്നതായിരുന്നു സുബൈറിൻ്റെ ജോലി.

 

 


In Poonoor, 45-year-old Subair of Imminikkunnummal died after being hit by a car while crossing the road with a sack of vegetables early morning. Despite being admitted to Kozhikode Medical College Hospital, he passed away later in the day. Subair worked in vegetable transportation and distribution from Karnataka.

i phone xs 2

test