Poonur: പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ ശ്രീജിത്തിന്റെ ഭാര്യ ജിസ്‌ന (24) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ കേളകം സ്വദേശിനിയാണ് യുവതി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ രണ്ടുവയസുള്ള മകനല്ലാതെ ആരും ഉണ്ടായിരുന്നില്ല. ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്‌നയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറാണ് ജിസ്നയുടെ ഭര്‍ത്താവ്. സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
In Poonur, a 24-year-old woman named Jisna was found hanging at her husband’s house. Originally from Kelakam, Kannur, she was alone at home with her two-year-old son when the incident occurred. Her father-in-law discovered her body upon returning from work. The body was shifted to Kozhikode Medical College for post-mortem, and Balussery police have launched an investigation.