Thamarassery: അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് എന്ന കോഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നത് വരെ പ്രസ്തുത സ്ഥാപനം അടച്ചിടുന്നതിന് നടപടി സ്വീകരിക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ സ്ഥാപനം പുറന്തള്ളുന്ന ദുര്‍ഗന്ധം മൂലം ജനങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ദുര്‍ഗന്ധം തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് കമ്പനി അധികൃതര്‍ നാട്ടുകാര്‍ക്കും ജനപ്രതികള്‍ക്കും പല ഘട്ടങ്ങളിലായി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ജില്ലയിലെ കോഴി മാലിന്യ സംസ്‌കരണത്തിന് സമാന്തര സംവിധാനമുണ്ടാക്കാനും കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനും ജില്ലാ ഭരണകൂടം തയ്യാറാവണം. സമീപ ജില്ലകളില്‍ നിരവധി സ്ഥാപനങ്ങള്‍ സമാന രീതിയില്‍ പ്രശ്‌നരഹിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാത്തത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കാന്‍ ജില്ലാ ഭരണകൂടവും അധികൃതരും തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡണ്ട് പി.പി. ഹാഫിസ് റഹിമാന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷ്‌റഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
റമദാന്‍ മാസത്തില്‍ നടക്കുന്ന സി.എച്ച് സെന്റര്‍ ധന ശേഖരണ പരിപാടി വിജയിപ്പിക്കാനും മാര്‍ച്ച് 1-ന് എം.കെ. രാഘവന്‍ എം.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനഹൃദയ യാത്രക്ക് തച്ചംപൊയില്‍, താമരശ്ശേരിയില്‍ ഉജ്ജ്വല സ്വീകരണം നല്‍കാനും യോഗം തീരുമാനിച്ചു. സി.എച്ച് സെന്റര്‍ ധനശേഖരണവുമായി ബന്ധപ്പെട്ട് എന്‍.പി. മുഹമ്മദലി മാസ്റ്റര്‍ വിശദീകരിച്ചു. ഫ്രഷ്‌കട്ട് എന്ന സ്ഥാപനത്തില്‍ നിന്നുള്ള ദുര്‍ഗന്ധ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുബൈര്‍ വെഴുപ്പൂര്‍ പ്രമേയം അവതരിപ്പിച്ചു. ജന. സെക്രട്ടറി എം. സുല്‍ഫീക്കര്‍ സ്വാഗതവും ട്രഷറര്‍ പി.പി. ഗഫൂര്‍ നന്ദിയും പറഞ്ഞു. റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഗഫൂര്‍ മാസ്റ്റര്‍, ഇഖ്ബാല്‍ കത്തറമ്മല്‍ ബൂത്ത് കോണ്‍ക്ലേവുമായി ബന്ധപ്പെട്ട് വിശദീകരിച്ചു.
പി.ടി. ബാപ്പു, എം. മുഹമ്മദ്, എന്‍.പി. റസ്സാഖ് മാസ്റ്റര്‍, എം.പി. സെയ്ത്, മുഹമ്മദ് കുട്ടി തച്ചറക്കല്‍, ഷംസീര്‍ എടവലം, ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, വി.കെ. മുഹമ്മദ് കുട്ടിമോന്‍, എ.കെ. കൗസര്‍, കെ.സി. ഷാജഹാന്‍, എം.ടി. അയ്യൂബ് ഖാന്‍, വേലായുധന്‍ പള്ളിപ്പുറം, കെ. മഞ്ജിത, പി.പി. ലത്തീഫ് മാസ്റ്റര്‍ സംസാരിച്ചു.
ചിത്രം.. Thamarassery പഞ്ചായത്ത് മുസ്‌ലിം ലീഗ് കണ്‍വെന്‍ഷന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷ്‌റഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.