preparations-complete-for-ashwamedha-6-0-event-at-thiruvambady

Thiruvambady യിൽ അശ്വമേധം 6.0 പരിപാടിക്ക് ഒരുക്കങ്ങൾ പൂർത്തിയായി

hop thamarassery poster
Thiruvambady: സംസ്ഥാന വ്യാപകമായി 2025 ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ നടത്തുന്ന  കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിന്  (അശ്വമേധം 6.0 ) തിരുവമ്പാടിയിൽ ഒരുക്കങ്ങൾ പൂർത്തിയായി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ വളണ്ടിയർ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ മറഞ്ഞിരിക്കുന്ന കുഷ്ഠരോഗികളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് അശ്വമേധം 6.0. ശരീരത്തിൽ പാടുകൾ, ഉണങ്ങാത്ത വ്രണം, തടിപ്പ്, കൈകാലുകൾക്ക് പെരുപ്പ് /മരവിപ്പ് എന്നിവയുണ്ടെങ്കിൽ പരിശോധിച്ചു കുഷ്ഠരോഗമല്ല എന്ന് ഉറപ്പുവരുത്തണം.
ആരംഭത്തിലെ കണ്ടുപിടിച്ചാൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന പകർച്ചവ്യാധിയാണിത്. ക്യാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വീടുകളിൽ പരിശീലനം ലഭിച്ച വളണ്ടിയർമാർ സന്ദർശിച്ച് കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുകയും തുടർന്ന് ഇവരെ പരിശോധനയ്ക്കായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുകയും ചെയ്യുന്നു.
 തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന Inter-Sectoral Meeting Volunteer പരിശീലനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ അധ്യക്ഷയായി. Medical Officer ഡോ കെ വി പ്രിയ കുഷ്ഠരോഗ നിർമ്മാർജ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. Health Inspector എം സുനീർ, P H N ഷില്ലി എൻവി, Junior Health Inspector മാരായ  അഞ്ജു വി എൽ, മനീഷ യു കെ,  ത്രേസ്യ സിസ്റ്റർ എന്നിവർ സംസാരിച്ചു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test