Thamarassery: ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും തമ്മിൽ ഉടലെടുത്ത പ്രശ്നങ്ങൾ പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങളെ ബാധിച്ചെന്നും, വനിതാ വൈസ് പ്രസിഡൻ്റിനോട് സ്ത്രീത്വത്തെ അപമാനിക്കുന്ന രൂപത്തിൽ പെരുമാറിയ വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാനെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാവണമെന്നുമുള്ള ആവശ്യം LDF അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ ഉന്നയിച്ചു.
തുടർന്ന് പ്രസിഡൻ്റുമായി വാക്ക് തർക്കങ്ങൾക്ക് ശേഷം ഇടതുപക്ഷ അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.
In Thamarassery, a conflict between the Panchayat Vice President and the Standing Committee Chairman disrupted a governing body meeting. LDF members walked out, demanding action against the chairman for allegedly insulting the female Vice President.