Kodanchery: ഐക്യ ജനാധിപത്യ മുന്നണി കോടഞ്ചേരി മണ്ഡലം കമ്മിറ്റി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ചെമ്പ് കടവിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പദയാത്ര ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.
ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ കാസിം, കേരള കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ടെന്നിസൺ ചാത്തൻകണ്ടം എന്നിവരുടെ നേതൃത്വത്തിൽ വൈകിട്ട് 5 30ന് കോടഞ്ചേരിയിൽ സമാപിക്കുന്നു.
രണ്ടുമണിക്ക് ചെമ്പ് കടവിൽ നിന്ന് ആരംഭിച്ച് 3 ന് പൂവത്തിൻ ചുവട്, 3:30 നെല്ലിപ്പോയിൽ, 4 ന് മീൻമുട്ടി, 4:30 പുലിക്കയം, 5 ന് വൈദ്യര് പടി, 5:30 ന് കോടഞ്ചേരിയിൽ സമാപനം. ജാഥാ ക്യാപ്റ്റൻ കെ.എം പൗലോസ്, വൈസ് ക്യാപ്റ്റൻ അബൂബക്കർ മൗലവി, ജാഥാ ലീഡർ ജോർജ് മച്ചുകുഴി, ജാഥ മാനേജർ ജോബി ഇലന്തൂർ, ജാഥ കോഡിനേറ്റർ സണ്ണി കാപ്പാട്ട് മല, ജാഥ ഡയറക്ടർ അലക്സ് തോമസ്, ജാഥ പൈലറ്റ്മാർ കെ എം ബഷീർ, വിൻസെന്റ് വടക്കേമുറി.