Kozhikode: നിപ ബാധക്ക് സാധ്യതയുള്ള സീസണായതിനാൽ ജില്ലയിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി. ദിനീ ഷ് അറിയിച്ചു. Kozhikode, Wayanad, Malappuram, Ernakulam, Idukki ജില്ല കളിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസിനെതിരെയുള്ള Antibody കൾ മുമ്പേ കണ്ടെത്തിയതാണ്. ജില്ലയിൽ ആരോഗ്യ വകുപ്പിൻ്റെ നിപ പരിവീക്ഷണ പ്രവർത്തനങ്ങളും ഏകാരോഗ്യ സമീപനത്തിലൂന്നിയ പ്രതിരോധ പ്രവർത്തനങ്ങളും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ശക്തിപ്പെടുത്തിയിട്ടുണ്ട്. നിപയെ ശാസ്ത്രീയമായി പ്രതിരോധിക്കാൻ ജനപങ്കാളിത്തവും സാമൂഹ്യ ജാഗ്രതയും ഉണ്ടാവണമെന്ന് DMO കൂട്ടിച്ചേർത്തു.
വവ്വാലുകൾ സ്പർശിക്കാൻ സാധ്യതയുള്ള ഫലങ്ങളും സ്ഥലങ്ങളും തൊടേണ്ട സാഹചര്യങ്ങളിൽ കൈയുറ ഉപയോഗിക്കാനും അഥവാ തൊട്ടാൽ സോപ്പും വെള്ളവുമുപയോഗിച്ച് നന്നായി കൈകഴുകാനും ശ്രദ്ധിക്കുക. വവ്വാലുകളെ ആട്ടിയകറ്റുകയോ അവയുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുകയോ ചെയ്യരുത്. ഇത് അവയെ ഭയപ്പെടുത്തുകയും കൂടുതൽ ശരീര സ്രവങ്ങൾ പുറപ്പെടുവിക്കാൻ കാരണമാകുകയും ചെയ്യും. അതു കൊണ്ടുതന്നെ വവ്വാലുകൾ തൊടാത്ത വിധം വെള്ളവും ഭക്ഷണ പദാർഥങ്ങളും സൂക്ഷിക്കുകയാണ് വേണ്ടത്.
Kozhikode District Medical Officer Dr. P. Dinesh has advised the public to remain cautious as the season with a potential risk of Nipah virus approaches. Antibodies against the Nipah virus have previously been detected in fruit bats from the districts of Kozhikode, Wayanad, Malappuram, Ernakulam, and Idukki. The Health Department has strengthened Nipah surveillance activities and One Health-based preventive measures across all health centers in the district. The DMO emphasized that public participation and social awareness are essential for scientifically preventing the spread of Nipah.
People are advised to take precautions when handling fruits or surfaces that may have come into contact with bats. It is recommended to use gloves or wash hands thoroughly with soap and water after contact. Bats should not be disturbed or their habitats destroyed, as this may cause stress and lead to increased secretion of body fluids. Drinking water and food items should be stored in a manner that prevents contamination by bats.