Thamarassery: ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയുയർത്തുന്ന, ദുർഗന്ധം പരത്തുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാൻ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തിയ സമരത്തിന് നേരെ ഫ്രഷ് കട്ട് മാനേജ്മെൻ്റ് അഴിച്ചുവിട്ട ആക്രമണം പ്രതിഷേധാർഹമാണ്.
സമാധാനപരമായി സമരം ചെയ്യുന്നവർക്ക് നേരെ നടന്ന ഈ കൈയേറ്റം അംഗീകരിക്കാനാവില്ല. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
പൊതുജനാരോഗ്യത്തെയും പ്രദേശവാസികളുടെ സമാധാനപരമായ ജീവിതത്തെയും ബാധിക്കുന്ന ഈ മാലിന്യ പ്ലാൻ്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാൻ അധികൃതർ തയ്യാറാകണമെന്ന് കൊടുവള്ളി എം എൽ എ ഡോ.എം കെ മുനീർ ആവശ്യപ്പെട്ടു.
Koduvally MLA Dr. M.K. Muneer condemned the attack on protesters by Freshcut management and demanded the immediate closure of the waste treatment plant, citing its threat to public health and local residents’ peaceful living. He emphasized strict action against those responsible for the assault on the peacefully protesting strike committee.