Pulpalli: ക്രിസ്മസ് ആഘോഷത്തിൽ പങ്ക് ചേരാൻ കുടുംബാംഗങ്ങളോടൊപ്പം കോയമ്പത്തൂരിലെ ബന്ധു വീട്ടിൽ പോയ വിദ്യാർത്ഥി ടെറസിൽ നിന്ന് വീണു മരിച്ചു.
സീതാമൗണ്ട് ഐശ്വര്യ കവല അധികാരത്തിൽ ജോസിന്റെ മകൻ സാൽവിൻ (15) ആണ് മരിച്ചത്. മറ്റ് കുട്ടികൾക്കൊപ്പം കളിക്കവെ ടെറസിൽ നിന്ന് വീഴുകയായിരുന്നു. കബനിഗിരി നിർമ്മല ഹൈസ്ക്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ്. അമ്മ സിജി. സഹോദരി സാന്ദ്ര. സംസ്ക്കാരം വ്യാഴാഴ്ച്ച 9 – ന് സീതാമാണ്ട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.