Eengapuzha: ഈങ്ങാപ്പുഴക്ക് സമീപം ചോയിയോട് വേനക്കാവിലാണ് നാടിനെ നടുക്കി മകന്‍ ഉമ്മയെ വെട്ടിക്കൊന്നത്. ഇന്ന് ഉച്ച തിരിഞ്ഞ് 1:30നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിഖ് (25) ആണ് മാതാവ് അടിവാരം മുപ്പതേക്കർ കായിക്കൽ സുബൈദ (53) യെ വെട്ടിക്കൊന്നത്. അടിവാരം സ്വദേശികളായ ഇവര്‍ Brain tumour ചികില്‍സാര്‍ത്ഥം സുബൈദയുടെ സഹോദരി ഷക്കീലയുടെ Eengapuzha വേനക്കാവില്‍ ഉള്ള വീട്ടിലായിരുന്നു താമസം.
Bangalore D-addition സെന്ററിലായിരുന്ന ആഷിഖ് ഉമ്മയെ കാണാനെത്തിയതായിരുന്നു. തുടര്‍ന്ന് പണം ആവശ്യപ്പെട്ട് വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും റൂമില്‍വെച്ച് മാതാവിനെ നിരന്തരം വെട്ടുകയുമായിരുന്നു. നിരവധി വെട്ടുകളേറ്റ സുബെെദയെ നാട്ടുകാര്‍ Thamarassery Taluk Hospital ലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
മൃതദേഹം Kozhikode Medical College ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. Thamarassery Police സ്ഥലത്തെത്തി.