Puthuppady: പുതുപ്പാടി ഗവ ഹയർ സെക്കൻ്ററി സ്കൂളിനു മുന്നിൽ ABVP – SFI പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ പങ്കാളികളായ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ താമരശ്ശേരി പോലീസ് സ്വമേധയാ കേസെടുത്തു.
വിദ്യഭ്യാസ ബന്ദിൻ്റെ ഭാഗമായി സ്കൂളിൽ എത്തിയ എ ബി വി പി പ്രവർത്തകരുടെ കൂട്ടത്തിൽ കഴിഞ്ഞ ദിവസം SFI യുടെ കൊടിമരം നശിപ്പിച്ച വിദ്യാർത്ഥിയും ഉണ്ടെന്ന് ആരോപിച്ചാണ് ABVP പ്രകടനക്കാർക്കു നേരെ ആക്രമം നടന്നത്, വൻ പോലീസ് സന്നാഹത്തിന് ഇടയിൽ വെച്ചായിരുന്നു ആക്രമം.
Puthuppady: In connection with the clash between ABVP and SFI activists in front of Puthuppady Government Higher Secondary School, the Thamarassery police have suo motu registered a case against 10 identifiable individuals.
The incident occurred during an ABVP protest held as part of the education bandh. It is alleged that one of the students who vandalized the SFI flagpole the previous day was among the ABVP activists, which led to the attack. The confrontation took place despite a heavy police presence.