Puthuppady ഗ്രീൻ വോയ്സ് സൈബർ ഗ്രൂപ്പ് ഡയാലിസിസ് സെന്റർ സന്ദർശിച്ചു

hop thamarassery poster

Puthuppady: കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് സ്തുത്യർഹമായ നിലയിൽ നിർധരരായ നിരവധി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു വരുന്ന അലിവ് ഡയാലിസിസ് സെന്ററിൽ ഗ്രീൻ വോയിസ്‌ ചാരിറ്റബിൾ സൈബർ ഗ്രുപ്പ് ഭാരവാഹികൾ സന്ദർശനം നടത്തി.

ജീവകാരുണ്യ പ്രവർത്തന രംഗത്ത് താമരശ്ശേരി മേഖലയിൽ നിരവധി സഹായങ്ങൾ നൽകി വരുന്ന യുവ കൂട്ടായ്മയാണ് ഗ്രീൻ വോയിസ്‌ ചാരിറ്റബിൾ സൈബർ ഗ്രൂപ്പ്. അലിവ് ഡയാലിസിസ് സെന്റർ നടത്തിവരുന്ന സേവനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ അംഗങ്ങൾ താൽകാലിക സഹായമായി പതിനായിരം രൂപ സെന്ററിന് കൈമാറുകയും തുടർന്നും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

സുഹൈൽ നൂറാം തോട്, മുഹമ്മദ്‌ കൊരങ്ങാട്, ബഷീർ (കുഞ്ഞുണ്ണി )മലപുറം, ഷമീർ അടിവാരം, സുബൈർ നൂറാം തോട്, ഷമീർ കാവും പുറം എന്നിവരാണ് ഡയാലിസിസ് സെന്റർ സന്ദർശിച്ചത്.

ചാരിറ്റി ചെയർമാൻ ടി പി അബ്ദുൽ മജീദ് ഹാജി, കൺവീനർ പി മുഹമ്മദ്‌ മുസ്തഫ, എൻ കെ നാസർ മാസ്റ്റർ, സൻഫീർ ഹാപ്പി, പി കെ ഫൈസൽ, നാസർ ഗസാലി എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു.

 

 


Green Voice Charitable Cyber Group members visited the Alive Dialysis Center in Puthuppady, which offers free dialysis for underprivileged patients. They donated ₹10,000 as immediate aid, appreciated the center’s services, and pledged further support. The group members were welcomed by the center’s management team.

i phone xs 2

test