Ramanattukara: ഐക്കരപ്പടിയിൽ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ ബിൽഡിങ് തകർന്നുവീണു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. കോൺക്രീറ്റ് പണി കാണാനെത്തിയ കുട്ടിക്കടക്കമാണ് പരിക്കേറ്റത്. പണി നടക്കുന്ന ബിൽഡിങ്ങിന് സമീപത്തുള്ള വീട്ടിലെ ഷാമിലിനാണ് (10) പരിക്ക്. ബാക്കി മൂന്നുപേരും നിർമ്മാണ തൊഴിലാളികളാണ്.
ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും ഒരാളെ ഫറോക്ക് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
At Aikkarappadi in Ramanattukara, a building under construction collapsed during concrete work, injuring four people including a 10-year-old girl. The injuries are not serious, and the victims have been admitted to hospitals in Kozhikode and Feroke.