Thamarassery: കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം വാർഡിൽ ഇരുപത് ദിവസത്തോളം ചികിത്സയിലായിരുന്ന കട്ടിപ്പാറ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ സ്വദേശി മുജീബ് റഹ്മാനാണ് പരാതിയുമായി രംഗത്ത് വന്നത്. കഴിഞ്ഞ പന്ത്രണ്ടാം തിയ്യതിയാണ് മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയത്.
മറ്റ് അസുഖങ്ങൾക്കൊപ്പം ലിവർ സംബന്ധമായ അസുഖവുമുള്ളയാളാണ് മുജീബ് റഹ്മാൻ. മെഡിക്കൽ കോളേജ് മെഡിസിൻ വാർഡിൽ എലിപ്പനി അടക്കമുള്ള രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ വരാന്തയിൽ കിടക്കുന്നത് സുരക്ഷിതമല്ല എന്ന് കണ്ട് തുടർന്നുള്ള 8 ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചീട്ടിൽ എഴുതിയ ഇഞ്ചക്ഷൻ മാത്രം എടുത്താൽ മതിയെന്ന് മെഡിക്കൽ കോളേജിലെ നിർദ്ദേശിക്കുകയായിരുന്നു.
ഇതു പ്രകാരം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ചികിത്സ നൽകാൻ ഇവിടെ സാധിക്കില്ല വേണമെങ്കിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ പോയിക്കൊള്ളൂ എന്ന് ഡ്യൂട്ടി ഉപദേശിക്കുകയായിരുന്നു എന്നാണ് പരാതി. മെഡിക്കൽ കോളേജിൽ നിന്നും കൃത്യമായി രോഗവിവരങ്ങൾ എഴുതി വിട്ട രോഗിയോടാണ് ഇത്തരത്തിൽ പെരുമാറിയത്. തുടർന്ന് പുനൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി വരികയാണ് കൂലിപ്പണിക്കാരനായ മുജീബ് റഹ്മാൻ.
ഇന്നലെ CPI (M) നേതാവും പഞ്ചായത്ത് മെമ്പറുമായ എ പി സജിതിന് സമാനമായ അനുഭവം ഉണ്ടായിരുന്നു.
Mujeeb Rahman from Kattippara, recently discharged from Kozhikode Medical College, complained that Thamarassery Taluk Hospital refused him further treatment despite clear instructions from the medical college. He was told to seek care at a private hospital, forcing him to continue treatment at Poonoor privately. A CPI(M) leader also reported a similar experience, raising concerns about negligence at the taluk hospital.