Sale of intoxicants concentrated in educational institutions; Lorry drivers arrested with MDMA image

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്പന; കൊണ്ടോട്ടിയിൽ (Kondotty) എംഡിഎംഎയുമായി ലോറി ഡ്രൈവര്‍മാര്‍ പിടിയില്‍

hop thamarassery poster
Sale of intoxicants concentrated in educational institutions; Lorry drivers arrested with MDMA
Kondotty: നാലര ഗ്രാം എംഡിഎംഎയുമായി രണ്ട് ട്രിപ്പര്‍ ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കരുവാന്‍കല്ല് സ്വദേശികളായ കോട്ടേപ്പാറ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (35), ചൊക്ലി വീട്ടില്‍ നൗഷാദ് (25) എന്നിവരാണ് നെടിയിരുപ്പ് മില്ലുംപടിയില്‍വെച്ച് പിടിയിലായത്. കൊണ്ടോട്ടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

പ്രതികളിൽ നിന്ന് പ്രദേശത്തെ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. പിടിയിലായ ലത്തീഫ് മയക്കുമരുന്നു കടത്തിയതിന് കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ രണ്ടുമാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്.

ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഎസ്പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍  Kondotty എസ് ഐ ഫദല്‍ റഹ്മാനും പ്രത്യേക അന്വേഷണ സംഘാംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test