Koduvally: കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം സമസ്ത ആർജ്ജിച്ച ആദർശ സ്ഥിരതയുടേയും വിദ്യാഭ്യാസ മുന്നേറ്റത്തിൻ്റേയും വിജയം ഉലമാക്കളുടേയും ഉമറാക്കളുടേയും യോജിപ്പായിരുന്നെന്നും മദ്രസകളും പള്ളികളും സ്ഥാപനങ്ങളും പ്രതിസന്ധി ഘട്ടങ്ങളിൽ സമസ്തയിൽ ഉറപ്പിച്ചു നിർത്തുന്നതിൽ മഹല്ലു ജമാഅത്തുകളുടേയും രാഷ്ട്രീയ സംഘശക്തിയുടേയും പങ്ക് വളരെ വലുതായിരുന്നെന്നും SKSSF സംസ്ഥാന പ്രസിഡൻറ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു.
ബിദ്അത്തിനേയും നവലിബറൽ ചിന്തയേയും മതനിരാസ പ്രവണതകളേയും ചെറുക്കാൻ നമ്മുടെ സംഘടിത നീക്കം അനിവാര്യമാണ്. ആദർശത്തിൽ അടിസ്ഥാനപ്പെട്ട് പ്രവർത്തിച്ചു കൊണ്ട് തന്നെ വിഷയാധിഷ്ഠിതമായ ഐക്യവും സഹകരണവും ഉണ്ടാവേണ്ടതുണ്ടെന്നും തങ്ങൾ പറഞ്ഞു.
സമസ്ത നൂറിൻ്റെ നിറവിൽ എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി മഹല്ല് ഫെസറേഷൻ നടത്തുന്ന നവോത്ഥാന കാമ്പയിൻ്റെ ഭാഗമായി Koduvally മേഖലാ കമ്മറ്റി കൊടുവള്ളി K.M.O കാമ്പസിൽ നടത്തിയ നവോത്ഥാന സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലാ പ്രസിഡൻറ് എൻ.പി.ആലി ഹാജി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി.മുഹമ്മദ് അബ്ദുറഹിമാൻ മാസ്റ്റർ കരീറ്റിപ്പറമ്പ് സ്വാഗതം പറഞ്ഞു. കാമ്പയിൻ സംസ്ഥാന കോ-ഓഡിനേറ്റർ നാസർ ഫൈസി കൂടത്തായി ആമുഖ പ്രസംഗവും SYS സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണവും നടത്തി.
അഡ്വ.പി.ടി.എ.റഹീം, എം.എ.റസാഖ് മാറ്റർ, വി.എം.ഉമ്മർ മാസ്റ്റർ, ടി.പി.സി.മുഹമ്മദ് കോയ ഫൈസി, അബ്ദുറസാഖ് ബുസ്താനി, ലതീഫ് ഫൈസി പുനൂർ, അസ്ലം ബാഖവി പാറന്നൂർ, ബാവ ജീറാനി അൽ അൻസ്വരി, ഹസ്സൻ ദാരിമി കോളിക്കൽ, അബ്ദുല്ല ബാഖവി വാവാട്, അബ്ദുസ്സമദ് ബാഖവി വാവാട്, അബ്ദുൽ ബാരി ബാഖവി പുതുപ്പാടി, ബഷീർ റഹ്മാനി തിരുവമ്പാടി, ടി.കെ.മുഹമ്മദ് മാസ്റ്റർ, വെള്ളറ അബ്ദു, അബ്ദു ഹാജി വാടിക്കൽ, കെ.കെ.എ.ഖാദർ, ബഷീർ ഹുദവി കൊണ്ടിപ്പറമ്പ്, ഇൽയാസ് ഹുദവി കരീറ്റിപ്പറമ്പ്,അബ്ദുസ്സമദ് ഹാജി കോരങ്ങാട്, മൊയ്തീൻ കുട്ടി ഹാജി കൊളത്തക്കര, അബ്ദു ഹാജി വാടിക്കൽ, നാസർ ഹാജി ചളിക്കോട്, ബഷീർ കട്ടിപ്പാറ പ്രസംഗിച്ചു. ട്രഷറർ ആർ.കെ.മൊയ്തീൻകോയ നന്ദി പറഞ്ഞു.