Santhvanam Medical Card Distribution in Poonoor Zone (Poonoor) image

പൂനൂർ സോണിൽ സാന്ത്വനം മെഡിക്കൽ കാർഡ് വിതരണം നടത്തി (Poonoor)

hop thamarassery poster

Poonoor: എസ് വൈ എസ് പൂനൂർ സോണിൽ സാന്ത്വനം മെഡിക്കൽ കാർഡ് വിതരണം നടത്തി. സംസ്ഥാന കമ്മിറ്റി സോണിലെ 37 രോഗികൾക്കാണ് മെഡിക്കൽ കാർഡുകൾ അനുവദിച്ചത്. സ്വാതന്ത്ര്യദിന സമ്മേളനത്തിൽ വെച്ച് മെഡിക്കൽ കാർഡുകളുടെ വിതരണ ഉദ്ഘാടനം എസ്‌ വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ സഖാഫി ഓർക്കാട്ടേരി നിർവ്വഹിച്ചു.

വാളന്നൂർ യൂണിറ്റ് പ്രതിനിധികൾ കാർഡ് ഏറ്റുവാങ്ങി. പി സാദിഖ് സഖാഫി മഠത്തും പൊയിൽ, ഒ ടി ഷഫീക് സഖാഫി ആവിലോറ, സി എം റഫീഖ് സഖാഫി, അബ്ദുൽ ജലീൽ അഹ്സനി, സത്താർ ചളിക്കോട് സംബന്ധിച്ചു.
മൂന്നു ലക്ഷത്തോളം രൂപ വില വരുന്ന മരുന്നുകൾ ഒരു വർഷത്തിനുള്ളിൽ വാങ്ങുന്നതിനുള്ള സംഖ്യയാണ് സോണിലേക്ക് അനുവദിച്ചത്. ഇതിന് പുറമെ പ്രതിവർഷം ഒരു രോഗിക്ക് പന്ത്രണ്ടായിരം രൂപ അനുവദിക്കുന്ന 25 ഡയാലിസിസ് കാർഡുകളും സംസ്ഥാന കമ്മിറ്റി പൂനൂർ സോണിന് അനുവദിച്ചിട്ടുണ്ട്.

i phone xs 2

test