Omassery, സാരഥി ആലിൻതറ പ്രതിഭാ സംഗമവും അനുമോദനവും സംഘടിപ്പിച്ചു.

hop thamarassery poster
Omassery: ആലിൻതറ സാരഥി കലാ സാംസ്കാരിക സമിതി പ്രതിഭാ സംഗമവും അനുമോദനവും സംഘടിപ്പിച്ചു.എസ്‌.എസ്‌.എൽ.സി,പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി അനുമോദിച്ചു.24വർഷത്തെ മികച്ച സേവനത്തിനു ശേഷം സർക്കാർ സർവീസിൽ (റവന്യു) നിന്നും വിരമിച്ച സാരഥി കലാ സാംസ്‌കാരിക സമിതി ജന.സെക്രട്ടറി ടി.പി.മൊയ്‌തീൻ കുഞ്ഞിയെ ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി ആദരിച്ചു.
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനൂസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.സാരഥി പ്രസിഡണ്ട്‌ വിജയൻ പുതിയോട്ടിൽ അധ്യക്ഷതവഹിച്ചു.സാജൻ പുതിയോട്ടിൽ,ടി.പി.രാരുക്കുട്ടി,ടി.സത്യൻ,മുഹമ്മദ്‌ വടക്കേപറമ്പിൽ,ഗോപാലൻ പുൽപ്പറമ്പിൽ,മുഹമ്മദ്‌ കോടശ്ശേരി പറമ്പിൽ,സൈനുദീൻ പുതുക്കോട്ട് കുഴിയിൽ,ബാബു രാജ്‌ ചെമ്പക്കോട്‌,ജലീൽ കൈവേലിമുക്ക്‌ എന്നിവർ സംസാരിച്ചു.
ഫോട്ടോ:സാരഥി ആലിൻ തറ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി വിദ്യാർത്ഥികൾക്ക്‌ ഉപഹാരം നൽകുന്നു.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test