Thamarassery: സൗദി KMCC നാഷണൽ കമ്മറ്റിയിൽ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞടുത്ത എ.കെ അബ്ദുൽ ലത്തീഫിന് തച്ചം പൊയിൽ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി സ്വീകരണം നൽകി.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. പി.സലാം മാസ്റ്ററുടെ അദ്ധ്യക്ഷത വഹിച്ചു. താമരശ്ശേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി ഫിറോസ്, ദളിത ലീഗ് മണ്ഡലം ജ.സെക്രട്ടറി എൻ.പി ഭാസ്ക്കരൻ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി നദീർ അലി, എൻ.പി ഇബ്രാഹിം, ടി.പി. മജീദ്, ലത്തീഫ് മാസ്റ്റർ, എ, കെ. അബ്ദുൽ കാദർ, നാസർ ബാവി, സഹദ്, അലി തച്ചംപൊയിൽ, ജാഫർ പൊയിൽ, ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു.
പി.ബാരി മാസ്റ്റർ സ്വാഗതവും നസീർ ഹരിത നന്ദിയും പറഞ്ഞു. എ കെ അസീസ്, പി.ടി അബ്ദുറഹിമാൻ, അഫ്ത്താബ്, മിദ്ലാജ്, നിഹാസ്, മിദുലാജ്, എ.കെ.മിർഷാദ് സംബന്ധിച്ചു.
നാട്ടിൽ നൽകിയ ഹൃദ്യമായ സ്വീകരണത്തിന് ലത്തീഫ് തച്ചംപൊയിൽ നന്ദി പറഞ്ഞു.