Thamarassery: ഹോട്ടൽ റിവ്യൂവിൻ്റെ പേരിൽ അടിവാരം സ്വദേശിക്ക് 296266 രൂപ നഷ്ടപ്പെട്ടു. ഹോട്ടൽ റിവ്യൂ ചെയ്താൽ പണം നേടാം എന്ന് ഫോണിൽ മെസേജ് വന്നതു പ്രകാരം വിവിധ എക്കൗണ്ടുകളിലേക്കായി കഴിഞ്ഞ ജൂലായ് 21 മുതൽ 25 വരെയാണ് പണം കൈമാറിയത്.
എന്നാൽ പറഞ്ഞ കാലവധിയായിട്ടും നിക്ഷേപിച്ച തുകയോ, ലാഭമോ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്.
Soma Traders, Riya Enterprises, Anvar Exports, Sukhdco എന്നീ സ്ഥാപനങ്ങളുടെ പേരിലുള്ള എക്കൗണ്ടുകളിലേക്കാണ് അടിവാരം സ്വദേശി പണം കൈമാറിയത്. പരാതിയെ തുടർന്ന് ഐ ടി വകുപ്പുകൾ പ്രകാരം കേസെടുത്ത് Thamarassery പോലീസ് അന്വേഷണം ആരംഭിച്ചു.