Omassery: സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥികൾ ഉൾപ്പടെ പത്തുപേർക്ക് പരിക്ക്. വൈകുന്നേരം അഞ്ചിന് ഓമശേരി പുത്തൂരിലുണ്ടായ അപകടത്തിൽ ഒമ്പതു വിദ്യാർഥികൾക്കും സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കുമാണ് പരിക്കേറ്റത്. Manipuram AUP സ്കൂളിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
Omassery: A school bus overturned in Puthur, Omassery, injuring ten people, including students. The accident occurred around 5 PM, injuring nine students and the bus driver. The vehicle belonged to Manipuram AUP School.
The injured were admitted to a private hospital in Omassery. Hospital authorities confirmed that none of the injuries were severe. Police and fire force personnel reached the spot and took necessary action.