Kodanchery: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള “She” ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു.
Kodanchery ഗ്രാമപഞ്ചായത്തും നെല്ലിപ്പൊയിൽ സർക്കാർ മാതൃകാ ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററും സംയുക്തമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വനിതകൾക്കായുള്ള മെഡിക്കൽ ക്യാമ്പ് നടത്തി.
Kodanchery ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് ഏവർക്കും സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സ്മിത കെ എസ് “she” ക്യാമ്പയിന്റെ ഉദ്ദേശങ്ങളെ കുറിച്ചും ഹോമിയോപ്പതി വകുപ്പിൽ നിന്നും പൊതു ജനങ്ങൾക്കായി ലഭിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്ത് മെമ്പർ ലിസി ചാക്കോ ചടങ്ങിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.